ന്യൂഡല്‍ഹി: ‘പ്രതിരോധ മേഖലയുടെ കോര്‍പ്പറേറ്റ്‌വല്‍ക്കരണവും പ്രത്യക്ഷ വിദേശ നിക്ഷേപവും ദേശീയ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ജീവതന്തുവും അവശ്യസേവനവുമാണ് റയില്‍വേ. അതിന്റെ കോര്‍പ്പറേറ്റ്‌വല്‍ക്കരണം അവസാനിപ്പിക്കണം- ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജനുവരി എട്ടിന് നടക്കുന്ന അഖിലേന്ത്യ പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബിഎംഎസ് പക്ഷേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പലതും ഉന്നയിച്ച് വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ലേബര്‍ കോഡിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നും ബിഎംഎസ് ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വം വ്യവസായികളുമായി കൈകോര്‍ത്ത് തൊഴിലാളികളുടെ കൂട്ടായ വിലപേശലിനുള്ള അവകാശത്തെയും മറ്റ് അവകാശങ്ങളെയും ഹനിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിഎംഎസ് പ്രസ്താവന വ്യക്തമാക്കുന്നു. തൊഴിലാളികളുടെ കുറഞ്ഞ വേതനം സംബന്ധിച്ച നിലവിലുള്ള നിയമം ഫലപ്രഥമായി നടപ്പാക്കണമെന്നും ബിഎംഎസ് ആവശ്യപ്പെടുന്നു. കുറഞ്ഞ വേതനം സംബന്ധിച്ച നിയമം ഏറെക്കാലമായി നിലവിലുണ്ടെങ്കിലും അത് ഫലപ്രഥമായി നടപ്പിലാക്കുന്നില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത്. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ക്കും ജീവനാശത്തിനും ഈ ഉദാസീനതയാണ് മുഖ്യ കാരണം. ഇതാണ് മിക്കപ്പോഴും തൊഴിലാളികളെ പണിമുടക്കിനും പ്രക്ഷോഭങ്ങള്‍ക്കും നിര്‍ബന്ധിതമാക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ ബിഎംഎസ് പൊതുപണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെങ്കിലും സംഘടനയുടെയും തൊഴിലാളികളുടെയും ധാര്‍മ്മിക പിന്തുണ ജനുവരി എട്ടിന്റെ പൊതു പണിമുടക്കിന് ഉള്ളതായി നിരീക്ഷകര്‍ വിലയിരുത്തുന്നു.
English summary:BMS Moral Support for National Public Strike
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.