കുളിമുറിയിലെ ബാത്ത് ഡബ്ബില്‍ കയറിപ്പറ്റിയത് ഭീമാകാരനായ പാമ്പ്. വടക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ബ്രിക്കന്ഹെഡിലുള്ള ഒരു ഫഌറ്റിന്റെ ഒന്നാം നിലയിലെ ബാത്ത്റൂമിലാണ് പാമ്പിനെ കണ്ടത്.
കുളിക്കാന്‍ കയറിയ യുവതിയാണ് ബാത്ത് ഡബ്ബില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ കണ്ടത്. ആദ്യം ഭയന്നു വിറച്ചെങ്കിലും പിന്നീട് ധൈര്യം കൈവിടാതെ യുവതി പൊലീസിനെ വിളിച്ചു വരുത്തി. കോണ്‍സ്റ്റബിള്‍ ഈസ്റ്റ് വുഡാണ് പാമ്പിനെ പിടികൂടിയത്.
ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള പാമ്പുകളിലൊന്നായിരുന്നു ബാത്ത് ഡബ്ബില്‍ കയറികൂടിയത്. ഇരപിടിച്ചു കഴിഞ്ഞാലുടന്‍ ചാവുന്നതു വരെ ഇരയെ ഞെരുക്കുന്നതു കൊണ്ട് ബോവ കണ്‍സ്ട്രിക്ടര്‍ (Boa Constrictor) എന്നാണ് ഇത് അറിയപ്പെടുന്നത്. ഡിസംബര്‍ 30നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് പൊലീസ് പാമ്പിന്റെ ചിത്രം പങ്കുവച്ചത്.