19 April 2024, Friday

Related news

November 6, 2023
August 28, 2023
February 23, 2023
January 29, 2023
November 10, 2022
November 9, 2022
October 27, 2022
October 4, 2022
September 15, 2022
September 11, 2022

അഫ്ഗാന്‍ ടി20 ലോകകപ്പില്‍ കളിക്കുമെന്ന് ബോര്‍ഡ്

Janayugom Webdesk
കാബൂള്‍
August 17, 2021 9:14 pm

വരാനിരിക്കുന്ന ടി20 ലോകകപ്പിൽ അഫ്ഗാൻ കളിക്കുമെന്ന് ടീമിന്റെ മീഡിയ മാനേജർ ഹക്മത് ഹസൻ. ‘ഞങ്ങള്‍ ടി20 ലോകകപ്പില്‍ കളിക്കും. ലോകകപ്പിനായുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ലഭ്യമായ താരങ്ങളെ വച്ച് വൈകാതെ തന്നെ ടീമിന്റെ പരിശീലനം കാബൂളിൽ ആരംഭിക്കും. ‘പാകിസ്ഥാനുമായുള്ള പരമ്പര ഹമ്പന്തോട്ടയിൽ മുന്‍ നിശ്ചയപ്രകാരം നടക്കും. ഇതിനുപുറമെ ആഭ്യന്തര ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ടി20 ലോകകപ്പിന് ഒരുങ്ങാൻ ഈ ടൂർണമെന്റ് സഹായിക്കും’- ഹസൻ പറഞ്ഞു.

സൂപ്പർ താരങ്ങളായ റാഷിദ് ഖാൻ, മൊഹമ്മദ് നബി, മുജീബ് ഷദ്രാൻ എന്നിവരെല്ലാം ഇംഗ്ലണ്ടിൽ ഹൺഡ്രഡ് ടൂർണമെന്റിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് എല്ലാം സുഖമമാണ്. മുമ്പും അഫ്ഗാനിസ്ഥാനിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് അവിടെ നിന്നും പിന്തുണയുണ്ട്, ഷെഡ്യൂള്‍ അനുസരിച്ച്‌ ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കും.” അ­ഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹമീദ് ഷിന്‍വാരി പറഞ്ഞു. അഫ്ഗാൻ ദേശീയ ക്രിക്കറ്റ് ടീമംഗങ്ങളുടെ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും അവരെ സംരക്ഷിക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഷിൻവാരി വ്യക്തമാക്കി.

Eng­lish sum­ma­ry; Board to play in Afghan T20 World Cup

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.