കാലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ച് എട്ട് മരണം; മുപ്പതിലധികം പേരെ കാണാതായി

Web Desk
Posted on September 03, 2019, 11:09 am

സാന്റ ബാര്‍ബറ : കാലിഫോര്‍ണിയയില്‍ ബോട്ടിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ 34 പേരെ കാണാതായതായും അധികൃതര്‍ വ്യക്തമാക്കി. ദക്ഷിണ കാലിഫോര്‍ണിയ തീരത്ത് നിന്ന് യാത്ര തിരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

സാന്താ ബാര്‍ബറയുടെ തീരത്തുള്ള സാന്താക്രൂസ് ദ്വീപിനടുത്തു വെച്ചാണ് ബോട്ടിന് തീ പിടിച്ചത്. അപകടത്തില്‍ മരണങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച വെഞ്ചുറ കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്യാപ്റ്റന്‍ ബ്രയാന്‍ മഗ്രാത്ത്, എന്നാല്‍ എത്ര പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നത് ഇപ്പോള്‍ പറയാനാവില്ല എന്നും വ്യക്തമാക്കി.

ദക്ഷിണ കാലിഫോര്‍ണിയ തീരത്ത് നിന്ന് യാത്ര തിരിച്ച ബോട്ടിനാണ് തീ പിടിച്ചതെന്നറിയിച്ചതെന്നും അപകട കാരണമെന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കോസ്റ്റ്ഗാര്‍ഡും അഗ്‌നിശമന സേനാംഗങ്ങളും പ്രതികരിച്ചു. കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ബോട്ടിന്റെ മുകള്‍ ഡെക്കില്‍ ഉറങ്ങിക്കിടന്ന അഞ്ച് കപ്പല്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയതായും താഴെ ഉറങ്ങുകയായിരുന്ന 34 യാത്രക്കാരെയാണ് കാണാതായിട്ടുള്ളതെന്നും യു.എസ് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങളൊന്നുംതന്നെ ബോട്ട് ലംഘിച്ചതായി കണ്ടെത്തിയിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO