ബീഹാറില്‍ ബോട്ട് അപകടം. 100 പേരുമായി സഞ്ചരിച്ച ബോട്ടാണ് ഗംഗാ നദിയില്‍ മറിഞ്ഞത്. ഒരു മരണം രിപ്പോര്‍ട്ട് ചെയ്തു. പതിനൊന്ന് പേര് നീന്തി രക്ഷപ്പെട്ടുത്തിയെങ്കിലും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൊഴിലാളികളും കര്‍ഷകരും കൃഷി ആവിശ്യത്തിനായി ഗോപല്പൂര് തീര്ത്തന്ഗ ഘാട്ടിലേക്ക് പോകവെയാണ് അപകടം നടന്നത്. അമിതമായി ആളുകള്‍ ബോട്ടില്‍ കയറിയതാണ് അപകടകാരണമെന്ന് പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ സംഘം സംഭവസ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.
ENGLISH SUMMARY:Boat accident in Bihar; one death, several missing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.