അഞ്ചുതെങ്ങിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരു മരണം

Web Desk

തിരുവനന്തപുരം

Posted on September 16, 2020, 1:19 pm

അഞ്ചുതെങ്ങിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മാമ്ബള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ്, മാമ്ബള്ളി, പുതുമണൽ പുരയിടത്തിൽ ജോസഫ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

അഞ്ചു പേർ പോയ വള്ളമാണ് മറിഞ്ഞത്. മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ്. അഞ്ചു തെങ്ങിൽ കഴിഞ്ഞയാഴ്ച വള്ളം മറിഞ്ഞ് മൂന്നു പേരാണ് മരിച്ചത്.

you may also like this video