കൊച്ചി കായലില്‍ ആവേശമായി നാവികരുടെ മത്സരത്തുഴയേറ്. ദക്ഷിണ നാവിക കമാന്‍ഡിന്റെ ഈ വര്‍ഷത്തെ ബോട്ട് പുള്ളിങ് റിഗാറ്റയില്‍ ആന്റി സബ്മറൈന് വാര്‍ഫെയര്‍ (എഎസ്ഡബ്ല്യു) സ്കൂളും ഡൈവിങ്ങ് സ്കൂളും ഓവറോള്‍ ചാംപ്യന്മാരായി. ഐഎന്‍എസ് ഗരുഡ റണ്ണര്‍ അപ്പായി. നാവികരുടെ കായിക മികവിന് കൂടി പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമാണ് ദക്ഷിണ നാവികാസ്ഥാനത്ത് വര്‍ഷത്തോറും നടക്കുന്ന പരമ്പരാഗത കായികയിനമായ ബോട്ട് പുള്ളിങ് റിഗാറ്റ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി നാവിക ആസ്ഥാനത്തെ നാവികര്‍ കായലില്‍ തുഴയെറിഞ്ഞുള്ള തീവ്രപരിശീലനത്തിലായിരുന്നു. അതിന്റെ സമാപനമായിരുന്നു ഇന്നലെ. രാവിലെ ആറര മുതല്‍ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തുഴയെറിച്ചിലില് ആറ് ടീമുകള്‍ വീതം അണിനിരന്നു. സേനയിലെ ജൂനിയര്‍ സെയിലര്‍മാര്‍ മുതല്‍ സീനിയര്‍ ഓഫിസര്‍മാര്‍ വരെ പരമ്പരാഗത കായികയിനായി ബോട്ട് പുള്ളിങ് റിഗാറ്റയില്‍ മത്സരിക്കാനിറങ്ങി. ഇവരെ പ്രോത്സാഹിപ്പിക്കാനായി വെണ്ടുരുത്തി പാലത്തിലും നോര്‍ത്ത് ജെട്ടിയിലുമായി നാവികരും കുടുംബാംഗങ്ങളും അണിനിരന്നിരുന്നു.
വെണ്ടുരുത്തി വിക്രാന്ത് പാലത്തില്‍ നിന്നാരംഭിച്ച തുഴച്ചില്‍ മത്സരം 1.6 കിലോമീറ്റര്‍ തുഴഞ്ഞ് നേവിയുടെ നോര്‍ത്ത് ജെട്ടിയിലാണ് സമാപിച്ചത്. ദക്ഷിണ നാവിക കമാന്‍ഡിലെ എല്ലാ പ്രധാന യൂണിറ്റുകളില്‍ നിന്നുമുള്ള ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. ഓവറാള്‍ ചാമ്പ്യന്മാര്ക്ക് ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ എ.കെ. ചാവഌഗോദാവരി ട്രോഫി സമ്മാനിച്ചു.
English Summary: Boat Pulling Regatta in Kochi
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.