
നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സൊകോട്ടോയില്‍ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. 40-ലധികം പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബോട്ടിൽ 50-ലധികം യാത്രക്കാരുണ്ടായിരുന്നു. പത്ത് പേർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
ഗൊറോണിയോയിലെ മാര്‍ക്കറ്റിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്. നൈജീരിയയിലെ നദീതീരങ്ങളിൽ ബോട്ടുകളാണ് പ്രധാന യാത്രാമാർഗം. ഇവിടെ ഇടക്കിടെ അപകടമുണ്ടാകാറുണ്ട്. അമിതഭാരം ആകാം അപകടത്തിന് കാരണമെന്നാണ് നിഗമനം.പ്രത്യേകിച്ച് മഴക്കാലത്ത് നൈജീരിയയില്‍ ബോട്ടപകടങ്ങള്‍ സാധാരണമാണ്. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് മഴയുണ്ടാകാറുള്ളത്. ഈ സമയത്ത് നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകും. കഴിഞ്ഞ ഓഗസ്റ്റിലും സൊകോട്ടോ സംസ്ഥാനത്ത് സമാന അപകടമുണ്ടായിരുന്നു. അന്ന് 16 കര്‍ഷകരാണ് മരിച്ചത്. നെല്‍വയലുകളിലേക്ക് പോകുമ്പോൾ മരവള്ളം മറിഞ്ഞ് അപകടമുണ്ടാകുകയായിരുന്നു. കഴിഞ്ഞ മാസം, വടക്കന്‍— മധ്യ നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്ത് 100-ഓളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 13 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.