November 27, 2022 Sunday

പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപ്പേരെ കാണാതായി

Janayugom Webdesk
പെറു
August 30, 2021 6:23 pm

പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 മരണം. ആറ് പേർക്കു പരിക്കേൽക്കുകയും ചെയ്തു. യൂറിമാഗുവാസ് ജില്ലയിൽ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. ഒട്ടേറെപ്പേരെ അപകടത്തില്‍ കാണാതായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ സെക്ടോരിയൽ എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. പെറുവിയൻ നാവിക സേനയും സെക്ടോരിയൽ എമർജി ഓപ്പറേഷൻസ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഞായറാഴ്ച രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയിൽനിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാർജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ബാർജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന യാത്രാസംഘം അപകടം നടക്കുമ്പോൾ ഉറങ്ങുകയായിരുന്നു. മതപരമായ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്ന് പ്രാദേശികമാധ്യമം റിപ്പോർട്ടു ചെയ്തത്. 

ENGLISH SUMMARY:Boats col­lide in Peru; 11 deaths, many missing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.