ഇരവിപുരം തീരദേശം കൊല്ലം കലക്ടർ ഡോ എസ് കാർത്തികേയൻ സന്ദർശിച്ചു

Web Desk
Posted on December 01, 2017, 2:52 pm

ഇരവിപുരം തീരദേശത്ത് കൊല്ലം കലക്ടർ ഡോ എസ് കാർത്തികേയൻ സന്ദർശിച്ചപ്പോൾ

കൊല്ലം: കൊല്ലം ജോനകപ്പുറത്തു നിന്നും മത്സ്യ ബന്ധനത്തിനു പോയ രണ്ട് വള്ളങ്ങൾ
തിരിച്ചെത്തിയില്ല. എട്ട് മത്സ്യതൊഴിലാളികളുണ്ട്. പത്തനാപുരം, കരുനാഗപ്പള്ളി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കടലാക്രമണം ശക്തമായ ഇരവിപുരം തീരദേശ മേഖല ജില്ലാ കലക്ടർ ഡോ.എസ് കാർത്തികേയൻ സന്ദർശിച്ചു.

കൊല്ലം ജോനകപ്പുറത്ത് നിന്ന് കടലിൽ പോയി മടങ്ങിയെത്താത്ത  രണ്ട് ബോട്ടുകളിലെ  മത്സ്യതൊഴിലാളികളുടെ പേരുവിവരങ്ങൾ :-

1. ആൻറണി

2. ദയാളൻ

3. ഗജൻ

4. കഴ്സൺ

5. കെന്നഡി

6. ടൈറ്റസ്

7. തദേവൂസ്

8. സഖറിയാസ്