Web Desk

കൊച്ചി

December 07, 2020, 8:39 pm

മറഡോണയ്ക്ക് സ്മാരകമായി മ്യൂസിയം സ്ഥാപിക്കുമെന്ന് ബോബി ചെമ്മണ്ണൂർ

Janayugom Online

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ലോകോത്തര മ്യൂസിയം സ്ഥാപിക്കുമെന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1986ലെ ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ദൈവത്തിന്റെ കൈ പ്രകടനത്തിന്റെ പ്രതീകമായി അദ്ദേഹത്തിന്റെ സ്വർണ്ണത്തിൽ തീർത്ത പൂർണകായ ശില്പമായിരിക്കും മ്യൂസിയത്തിന്റെ മുഖ്യാകർഷണം. കൊൽക്കത്ത, കേരളം തുടങ്ങിയ ഇടങ്ങൾ മ്യൂസിയത്തിനായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറഡോണയുടെ വ്യക്തി ജീവിതവും ഫുട്ബോൾ ജീവിതവും ഇതിവൃത്തമാകുന്ന മ്യൂസിയത്തിൽ അത്യാധുനിക കലാ, സാങ്കേതികവിദ്യയായിരിക്കും ഉപയോഗപ്പെടുത്തുക. ഇറ്റലിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ മ്യൂസിയം പൂർത്തിയാക്കാനാണ് പരിശ്രമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മ്യൂസിയത്തിന്റെ ക്യുറേറ്റർ ബോണി തോമസും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

Eng­lish Sum­ma­ry: Bob­by Chem­man­noor says muse­um will be set up as a memo­r­i­al to Maradona

You may like this video also