ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ബോബ്ഡെ ഇന്ന് അധികാരമേൽക്കും

Web Desk
Posted on November 18, 2019, 8:55 am

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ 47ാമ​ത്തെ ചീ​ഫ്​ ജ​സ്​​റ്റി​സാ​യി ജ​സ്​​റ്റി​സ്​ ശ​ര​ദ്​ അ​ര​വി​ന്ദ്​ ബോ​ബ്​​ഡെ ഇന്ന്​ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത്​ അ​ധി​കാ​ര​മേ​ല്‍​ക്കും. രാ​ഷ്​​ട്ര​പ​തി​ഭ​വ​നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ രാ​വി​ലെ 9.30ന്​ ​രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കും. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ഗൊ​ഗോ​യി​യു​ടെ കാ​ലാ​വ​ധി ഞാ​യ​റാ​ഴ​​​ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി.

സത്യപ്രതിജ്ഞയ്ക്ക് ശേഷം സുപ്രീംകോടതിയിലെത്തി ജഡ്റ്റിസ് ബോബ്ഡേ ചുമതലയേൽക്കും. 2013 ഏപ്രിലിലാണ്  ബോബ്ഡേ സുപ്രീംകോടതി ജഡ്ജിയായത്. 2021 ഏപ്രിൽ 23 വരെ ബോബ്ഡേ ചീഫ് ജസ്റ്റിസായി തുടരും. 2012ല്‍ ​മ​ധ്യ​പ്ര​ദേ​ശ്​ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സാ​യ ബോ​ബ്​​ഡെ 2013 ഏ​പ്രി​ല്‍ 12നാ​ണ്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യാ​കു​ന്ന​ത്.

ചീ​ഫ്​ ജ​സ്​​റ്റി​സി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി അ​ന്വേ​ഷി​ച്ച്‌​ അ​ദ്ദേ​ഹ​ത്തി​ന്​ ക്ലീ​ന്‍​ചി​റ്റ്​ ന​ല്‍​കി​യ​ത്​ ​ ബോ​ബ്​​ഡെ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി​യു​ടെ ആ​ഭ്യ​ന്ത​ര സ​മി​തി​യാ​യി​രു​ന്നു. ബാ​ബ​രി ഭൂ​മി കേ​സി​ല്‍ ചീ​ഫ്​ ജ​സ്​​റ്റി​സി​ന്റെ അ​ഞ്ചം​ഗ ബെ​ഞ്ചി​ലു​മു​ണ്ടാ​യി​രു​ന്നു.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ഗൊ​ഗോ​യി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ല്‍ ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം വ​നി​താ ജ​ഡ്​​ജി വ​ന്നു. ജ​സ്​​റ്റി​സ്​ ആ​ര്‍. ഭാ​നു​മ​തി​യാ​ണ്​ നി​യു​ക്ത ചീ​ഫ്​ ജ​സ്​​റ്റി​സ്​ ബോ​ബ്​​ഡെ, ജ​സ്​​റ്റി​സു​മാ​രാ​യ എ​ന്‍.​വി. ര​മ​ണ, അ​രു​ണ്‍ മി​ശ്ര, രോ​ഹി​ങ്​​​ട​ണ്‍ ഫാ​ലി ന​രി​മാ​ന്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം കൊ​ളീ​ജി​യ​ത്തി​ലു​ള്ള​ത്.