June 6, 2023 Tuesday

ബോബി ഹെലി-ടാക്സി സർവീസ് നാളെ പ്രവർത്തനം ആരംഭിക്കും

Janayugom Webdesk
കൊച്ചി
January 13, 2020 4:32 pm

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി-ടാക്സി സർവീസ് ജനുവരി 14ന് ആരംഭിക്കും. ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ രാവിലെ 9.30‑ന് നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബോബി ഹെലി ടാക്സി സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും. കൊച്ചിയിൽനിന്നും തേക്കടിക്കാണ് സർവീസ് ആദ്യം തുടങ്ങുക. പത്തു ഹെലി-കോപ്റ്ററുകൾ ചേർത്ത് ടാക്സി സർവീസ് വിപുലമാക്കാൻ പദ്ധതിയുണ്ട്.

കേരളത്തിലെവിടെയും ചുരുങ്ങിയ ചെലവിൽ ചുരുങ്ങിയ സമയം കൊണ്ട് അനായാസേന പറന്നെത്താൻ ബോബി ഹെലി ടാക്സി സൗകര്യമൊരുക്കും. കൂടാതെ ലോഞ്ചിങ് ഓഫറായി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കേരളത്തിലെ ബോബി ഓക്സിജൻ റിസോർട്ടുകളിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് റിസോർട്ടിലേക്ക് വരുവാനോ റിസോർട്ടിൽ നിന്ന് പോകുവാനോ സൗജന്യമായി ഹെലികോപ്റ്റർ സൗകര്യം ലഭ്യമാക്കും.

കേരളത്തിന് പുറത്തുള്ള ഗോവ, ഊട്ടി, ഗിർ, മനാലി, ചായിൽ (ഷിംല), ഭിംത്താൾ, നൈനിത്താൾ, റാണിക്കേത്, കോർബെറ്റ് നാഷണൽ പാർക്ക്, ഉദയ്പൂർ, ജയ്പൂർ, ആൽവബാദ്, ഖജുരാഹോ, എന്നിവിടങ്ങളിലുള്ള ബോബി ഓക്സിജൻ റിസോർട്ടുകളിലേക്കും ഉടൻ ബോബി ഹെലി ടാക്സി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ഹോൾടൈം ഡയറക്ടർ ജിസോ ബേബി, ബോബി ഹെലി ടാക്സിയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന എൻഹാൻസ് ഏവിയേഷൻ സർവീസസ് ഓപ്പറേഷൻസ് ഹെഡ് ജോൺ തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.