കൃ​ഷ്ണാ ന​ദി​യി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Web Desk
Posted on June 24, 2018, 1:25 pm

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കൃ​ഷ്ണാ ന​ദി​യി​ൽ കു​ത്തൊ​ഴു​ക്കി​ൽ കാ​ണാ​താ​യ നാ​ല് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെടു​ത്ത​ത്.

സ്വ​കാ​ര്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ അ​ഞ്ചു പേ​ർ രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ൽ ഇ​ബ്രാ​ഹിം​പ​ട്ട​ണ​ത്തി​ലെ കൃ​ഷ്ണാ-​ഗോ​ധാ​വ​രി ന​ദി​ക​ളു​ടെ സം​ഗ​മ​സ്ഥാ​ന​മാ​യ പ​വി​ത്ര സം​ഗ​മ​ത്തി​ൽ‌ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു.

ന​ദി​യി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഇ​വ​രി​ലൊ​രാ​ൾ ഒ​ഴി​ക്കി​ൽ​പ്പെ​ട്ടു. ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ മ​റ്റു​മൂ​ന്നു പേ​ർ കൂ​ടി ന​ദി​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കു​ത്തൊ​ഴു​ക്കി​ൽ നാ​ലു പേ​രെ​യും കാ​ണാ​താ​യി. പ്ര​വീ​ൺ (18), ച​ത​ന്യ (18), രാ​ജ്കു​മാ​ർ (19), ശ്രീ​നാ​ഥ് (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.