ആറ് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

Web Desk
Posted on October 02, 2019, 10:54 am

കൊക്രാജര്‍: ആസാമില്‍ സുരക്ഷാസേന നടത്തിയ തെരച്ചിലില്‍ ആറ് ബോഡോ (എന്‍ഡിഎഫ്ബിഎസ്) തീവ്രവാദികള്‍ അറസ്റ്റില്‍. കൊക്രാജര്‍ ജില്ലയിലെ റിപു വനാതിര്‍ത്തിയില്‍നിന്നാണ് ഇവരെ പിടികൂടിയത്.
ബഹായ്ഗ ബാസുമാട്ടാറി, റുബിറാം ഗോയാറി, രണ്‍ജോലാല്‍ വാറി, ജുലേഷ് മുഷാറായ്, സൈലന്‍ ബോര്‍ഗോയാറി, രാജേഷ് നാര്‍സാറി എന്നിവരെയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസും സൈന്യവും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇവരുടെ കൈയില്‍നിന്ന് ആയുധങ്ങളും മരുന്നുകളും പിടിച്ചെടുത്തതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.