Tuesday
20 Aug 2019

എട്ടുവയസ്സുകാരന്‍റെ മൃതദേഹം വയലില്‍ കുഴിച്ചുമൂടപ്പെട്ട നിലയില്‍

By: Web Desk | Friday 15 December 2017 8:33 PM IST


The dead man’s body. Focus on hand

ഗജ്റൗല :

എട്ടുവയസ്സുകാരന്‍റെ മൃതദേഹം വീടിന് അടുത്തുള്ള കരിമ്പിന്‍ കൃഷിത്തോട്ടത്തില്‍ കണ്ടെത്തി, പൊലീസ് പറഞ്ഞു.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിഷേകിനെ ഡിസംബര്‍ 8 മുതല്‍ കാണാതായെന്ന് ധനൗരയിലെ സിഒ മോണിക്ക യാദവ് പറഞ്ഞു.
കരിമ്പിന്‍ത്തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്. ശരീരാവയവങ്ങള്‍ പലയിടങ്ങളില്‍ നിന്നായാണ് കണ്ടെടുത്തത്, മോണിക്ക കൂട്ടിച്ചേര്‍ത്തു.
കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് ഗജ്റൗലയിലെ സ്റ്റേഷന്‍ ഓഫീസര്‍ അരവിന്ദ് മോഹന്‍ ശര്‍മ പറഞ്ഞു. കുട്ടിയുടെ കഴുത്തില്‍ മുറിഞ്ഞ പാട് ഉണ്ടായിരുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില‍ ശത്രുതയാണ് കുട്ടിയുടെ കൊലപാതകത്തിന് കാരണം, അരവിന്ദ് പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനും ഗ്രാമവാസികളും ചേര്‍ന്ന് ശരിയായ നീതി ആവശ്യപ്പെട്ട് പരാതി സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ്  എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനെ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു, അധികൃതര്‍ പറഞ്ഞു.
Related News