കോവിഡ് സംശയിക്കുന്നയാളുടെ മൃതദേഹം ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിച്ചു

Web Desk

ഹവേരി

Posted on July 05, 2020, 4:38 pm

കോവിഡ് ബാധിച്ച മരിച്ചു എന്ന് സംശയിക്കപ്പെടുന്ന ആളുടെ മ‍ൃതദേഹം ബസ് സ്റ്റോപില്‍ ഉപേക്ഷിച്ചു. മൂന്ന് മണിക്കൂറോളമാണ് മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കിടന്നത്. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായിയെത്തി. മാരുതി നഗര്‍ സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരാനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 28 നായിരുന്നു കടുത്ത പനിയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ച ശേഷം ഇയാളെ പറഞ്ഞ് വിടുകയായിരുന്നു. ശനിയാഴ്ച രാവിലെ പരിശോധന ഫലം വാങ്ങാനെത്തി. ഫലം ലഭിക്കാൻ വെെകുമെന്നതിനാല്‍ ബസ് സ്റ്റോപ്പില്‍ വിശ്രമിക്കുകയായിരുന്നു.

എന്നാല്‍ അല്‍പ്പ സമയത്തിനകം ഇയാള്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ആളുകള്‍ വിവരനറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സംഭവ സ്ഥലത്ത് എത്തുകയും അവിടെ വച്ച് മൃതദേഹത്തില്‍ പിപിഇ കിറ്റ് ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് പരിശോധനയ്ക് വേണ്ടി മ‍ൃതദേഹം മേര്‍ച്ചറിയപലേക്ക് മാറ്റുന്നതിന് പകരം അവിടെ തന്നെ ഉപേക്ഷിച്ച് പോകുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ആശുപത്രി ജീവനക്കാര്‍ തന്നെ സ്ഥലത്തെത്തി മൃതദേഹം നീക്കം ചെയ്തു.

ENGLISH SUMMARY: Body of Sus­pect­ed Covid-19 Deceased Left at Bus Shel­ter for Over 3 Hours

YOU MAY ALSO LIKE THIS VIDEO