ജനപ്രിയ ബ്രിട്ടീഷ് റീട്ടെയില്‍ ബ്രാന്‍ഡായ ബോഡി ഷോപ്പില്‍, സുഗന്ധദ്രവ്യങ്ങളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും വിപുലമായ ശേഖരം എത്തി. ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. നറുമണം ചൊരിയുന്ന സര്‍പ്രൈസുകള്‍ ഉപയോഗിച്ച് ശരീരത്തെ പരിപോഷിപ്പിക്കുവാനും ബഫ് ചെയ്യാനും ലതര്‍ സ്ലേത്തര് ചെയ്യാനുമായി, ബോഡി ഷോപ്പില്‍ വിസ്മയശേഖരമാണ് ഉള്ളത്. ഉത്സവ സുഗന്ധങ്ങളുടെ വിപുലമായ ലൈന്‍-അപ് തന്നെ ബോഡി ഷോപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ന്യൂവിന്റര് ജാസ്മിന്, ഫെസ്റ്റിവ് ബെറി, വാം വാനില എന്നിവയാണ് പ്രത്യേക പതിപ്പിലെ പുതിയ ലൈന്‍-അപ്പ്.
70 രാജ്യങ്ങളിലായി 3000 റീട്ടെയ്ല്‍ സ്റ്റോറുകള്‍ ഉള്ള ബോഡിഷോപ്പ് മള്‍ട്ടിചാനല്‍, മള്‍ട്ടി ബ്രാന്‍ഡ് കോസ്മെറ്റിക് ഗ്രൂപ്പായ നാച്വുറ ആന്റ് കമ്പനിയുടെ ഭാഗമാണ്. ഇന്ത്യയില്‍ 200 ഷോപ്പുകളാണ് ബോഡി ഷോപ്പിന് ഉള്ളത്. പ്രകൃതി സംരക്ഷണത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി ബോഡി ഷോപ്പിന് പ്രത്യേക വിഭാഗങ്ങള്‍ തന്നെയുണ്ട്.
സമൂഹ്യ സേവന പ്രവര്‍ത്തനങ്ങളാണ് പ്രത്യേകത. വനിതകള്‍ക്ക് സുരക്ഷിതത്വവും ഭദ്രതയും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം ഫണ്ടിങ്ങിന്റെ കുറവാണ്. വനിതാ സംഘാടകര്‍ക്ക് ഇക്കൊല്ലം 250,000 പൗണ്ട് സംഭാവന നല്‍കുകയാണ് ബോഡി ഷോപ്പിന്റെ ലക്ഷ്യം. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി 2019‑നെ അപേക്ഷിച്ച് പാക്കേജിംഗില്‍ 80 ടണ്ണിന്റെ കുറവ് 2020‑ല്‍ കൊണ്ടുവന്നു. കടലാസിന്റെ ഉപയോഗം 40 ടണ്ണിലേറെ കുറച്ചതും പ്ലാസറ്റിക് ഉപയോഗം ഏഴ് ടണ്ണോളം കുറച്ചതും നേട്ടമാണ്.
English summary :Body shop with an extensive collection of spices
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.