ഒറ്റനോട്ടത്തില്‍ ഒറിജിനലെന്ന് തോന്നും; ശീതളപാനീയങ്ങള്‍ കുടിക്കും മുമ്പ് ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്

Web Desk
Posted on June 04, 2019, 2:32 pm

ആര്‍ ബാലചന്ദ്രന്‍

ആലപ്പുഴ: ആരോഗ്യഭീഷണി ഉയര്‍ത്തി ശീതളപാനീയങ്ങളുടെ വ്യാജ ബ്രാന്‍ഡുകള്‍ വന്‍തോതില്‍ വിപണിയിലെത്തുന്നു. ലാഭം മാത്രം നോക്കി യാതൊരു സുരക്ഷയുമില്ലാതെ തദ്ദേശീകമായി നിര്‍മിച്ച ഇവക്ക് അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ വ്യാജമായി ചേര്‍ത്താണ് വില്‍പ്പന. വ്യാജ ഉല്‍പ്പന്നങ്ങളുടെ വ്യാപനം തടയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കഴിയുന്നില്ല. ഒറ്റനോട്ടത്തില്‍ യഥാര്‍ഥ ബ്രാന്‍ഡുകളാണെന്ന് തോന്നിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഉപഭോക്താക്കളെ വെട്ടിലാക്കുന്നത്. ശീതള പാനിയങ്ങളുടെ പ്രമുഖ ബ്രാന്‍ഡുകളായ സെവന്‍അപ്പ്, മെറാണ്ട തുടങ്ങി ഉല്‍പ്പന്നങ്ങളുടെ പേരിലാണ് കമ്പോളങ്ങളില്‍ വ്യാജന്‍മാര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ഉപഭോക്താക്കള്‍ കബിളിപ്പിക്കപ്പെടുന്നതിന് കാരണമാകുന്നു. പേരിന് ചെറിയ ചെറിയ മാറ്റം വരുത്തിയാണ് ശീതളപാനിയങ്ങള്‍ എത്തിക്കുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ പേരുകളിലെ ഈ വൈരുദ്ധ്യം തിരിച്ചറിയാന്‍ കഴിയൂ. സെവന്‍സെപ്പ്, മിനിഡ്ര എന്നീ പേരുകളാണ് വ്യാജന്‍മാര്‍ക്ക് നല്‍കിരിക്കുന്നത്. മറ്റ് പ്രമുഖ ബ്രാന്‍ഡുകളായ കൊക്കേകോള, പെപ്പ്‌സി, മൗണ്ടന്‍ഡ്യു എന്നിവക്കും വ്യാജന്‍മാര്‍ ഉണ്ടെന്ന കാര്യം ഇതോടെ ബലപ്പെടുകയാണ്. രൂപത്തിലും ആകൃതിയിലും യഥാര്‍ഥ ഉല്‍പ്പന്നങ്ങളാണെന്നെ തോന്നലാണ് വിപണികള്‍ വ്യാജന്‍മാരെ കൊണ്ട് നിറയാന്‍ കാരണം.

fake soft drink

ശീതള പാനീയ വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്ന കെ എസ് ആര്‍ ടി സി, സ്വകാര്യ ബസ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, സിനിമാ ശാലകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലാണ് ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ഇത്തരം ശീതളപാനിയങ്ങള്‍ കുടിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. വ്യാജ ശീതള പാനിയങ്ങള്‍ വില്‍ക്കുന്നവരെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു. വ്യാജ ശീതളപാനിയങ്ങള്‍ കുടിച്ച് ആരോഗിയപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പ്രധാനകാരണം ഉല്‍പ്പന്നങ്ങളില്‍ ചേര്‍ക്കുന്ന മാരാകമായ രാസപദാര്‍ത്ഥങ്ങളാണെന്നാണ് സൂചന. തദ്ദേശികമായി നിര്‍മിക്കുന്ന ശീതളപാനിയങ്ങളില്‍ ഇവയുടെ സാനിധ്യം അമിതമാണെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. ഇതിന്റെ സാമ്പിള്‍ പരിശോധന നടത്തിയാല്‍ മാത്രമേ അടങ്ങിരിക്കുന്ന രാസവസ്തുക്കള്‍ എന്തെന്ന് തിരിച്ചറിയാന്‍ കഴിയൂ. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് വ്യാജ ലൈസന്‍സുകള്‍ സമ്പാദിച്ചാണെന്നാണ് നിഗമനം. ഇതിനെ കൂറിച്ച് കൂടുതല്‍ അന്വേഷണം അനിവാര്യമാണ്. ഉല്‍പ്പന്നങ്ങളില്‍ നില്‍കിരിക്കുന്ന വിവിരങ്ങള്‍ അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഇത് വില്‍ക്കുന്നത് നിരുല്‍സാഹപ്പെടുത്താന്‍ കച്ചവടക്കാരും തയ്യാറാകുന്നില്ല.

ബോധപൂര്‍വ്വം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരും കൂട്ടുനില്‍ക്കുകയാണെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ ബസ്റ്റാന്‍ഡില്‍ നിന്ന് കഴിഞ്ഞദിവസം ശിതള പാനിയം വാങ്ങി കുടിച്ച ദീര്‍ഘദൂര യാത്രകാരന് യാത്രമധ്യേ ആരോഗ്യപ്രശ്‌നമുണ്ടായി. ബസ് ജീവനക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ മാത്രമേ വ്യാജന്‍മാരെ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയൂവെന്നാണ് യാത്രക്കാരുടെയും കെ എസ് ആര്‍ ടി സി ജീവനക്കാരുടെയും അഭിപ്രായം. ശക്തമായ നടപടി ഇല്ലാതെ ശീതളപാനിയ രംഗം വ്യാജന്‍മാര തുടച്ചുനീക്കാന്‍ കഴിയില്ല. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഊ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താന്‍ കഴിയൂ. അത് മുന്‍പും കറിപൗഡറുകളുടെ വ്യാജ വില്‍പ്പനയുടെ കാര്യത്തില്‍ തെളിയിച്ചതാണ്. ചെറിയൊരു പ്രശ്‌നമല്ല ഇത് വലിയൊരു വിഷയം ആണ് എന്ന് തന്നെ കരുതി യോജിച്ചുള്ള നടപടി അനിവാര്യമാണ്.

You may also like this video