July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

ബൊളീവിയയുടെ മൂന്ന് നയതന്ത്രജ്ഞരെ സ്പെയിൻ പുറത്താക്കി

By Janayugom Webdesk
December 31, 2019

മാഡ്രിഡ്: സ്പെയിൻ മൂന്ന് ബൊളീവിയൻ നയതന്ത്രജ്ഞരെ പുറത്താക്കി. പെരുമാറ്റ ദൂഷ്യം ആരോപിച്ചാണ് നടപടി. മൂന്ന് ദിവസത്തിനകം ഇവർ രാജ്യം വിട്ടുപോകണമെന്നും സ്പെയിനിലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് നിർദേശിച്ചിട്ടുണ്ട്. ഇതോടെ മാഡ്രിഡിന്റെ മുൻ കോളനി കൂടിയായ ബൊളീവിയയുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഏറെ വഷളായിരിക്കുകയാണ്.
മെക്സിക്കൻ സ്ഥാനപതിയെയും സ്പെയിനിൽ നിന്നുള്ള രണ്ട് നയതന്ത്രജ്ഞരെയും പുറത്താക്കുമെന്ന് ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജീനിൻ അനെസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്പെയിനിന്റെ നടപടി. മുൻ നേതാവ് ഇവോ മൊറാലെസിന്റെ സഹായികളാണെന്ന് ആരോപിച്ചാണ് ഇവരെ പുറത്താക്കാൻ തീരുമാനിച്ചതെന്നും ജീനിൻ അനെസ് പറഞ്ഞിരുന്നു. ബൊളീവിയയിലെ മെക്സിക്കൻ സ്ഥാനപതി മരിയ തെരേസ മെർകാഡോ, സ്പെയിൻ കാര്യ ചുമതലയുള്ള ക്രിസ്റ്റീന ബൊറെഗ്വിറോ, സ്പാനിഷ് കോൺസൽ അല്‍വാരോ ഫെർണാണ്ടസ് എന്നിവരെയാണ് ബൊളീവിയയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.
ബൊളീവിയയിലെ ജനങ്ങളുടെ പരമാധികാരത്തെയും അന്തസിനെയും സാരമായി ഹനിക്കുന്നുവെന്നാണ് ഇവരുടെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റം.
എന്നാല്‍ തങ്ങൾ ബൊളീവിയയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്നാണ് സ്പെയിനിലെ ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. ബൊളീവിയൻ സർക്കാരും ജനങ്ങളുമായി സഹവർത്തിത്തത്തോടെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.