Web Desk

ലാപാസ്:

November 09, 2020, 8:59 pm

ബോളീവിയയില്‍ ഭരണം തിരിച്ചുപിടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ഇവോ മൊറാലിസിന്റെ പിൻഗാമിയായാണ് ലൂയി അധികാരമേറ്റു
Janayugom Online

ബൊളീവിയയുടെ പുതിയ ഭരണാധികാരിയായി ലൂയി ആര്‍സെ സത്യപ്രതി‍ജ്ഞ ചെയ്ത് അധികാരമേറ്റു. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തോടെയാണ് ലൂയി ആര്‍സേ വിജയം നേടിയത്. 2019ലെ രാഷ്ട്രീയ അനിശ്ചതത്വം മൂലം പ്രസിഡന്റായിരുന്ന ഇവോ മൊറലിസ് രാജിവെക്കുകയും തുടര്‍ന്ന് വലതുപക്ഷത്തിന്റെ ഇടക്കാല ഭരണത്തിനും വഴിയൊരുക്കിയിരുന്നു. ലൂയി ആര്‍സെയുടെ വിജയത്തോടെ പട്ടാളത്തെ കൂട്ടുപിടിച്ച് ഭരണം അട്ടിമറിച്ച വലതുപക്ഷ രാഷ്ട്രീയത്തിനു തിരിച്ചടിനല്‍കിക്കൊണ്ടാണ് ബൊളീവിയയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ എത്തിയത്.

രാജ്യത്ത് ഒരു വര്‍ഷമായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കു വിരാമമിട്ടു കൊണ്ടാണ് ഇടത്- സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ വീണ്ടും അധികാരം സ്വന്തമാക്കിയത്. അമേരിക്കൻ ഭരണകൂടത്തെക്കൂട്ടുപിടിച്ച് നടത്തിയ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലേറിയ വലതുപക്ഷത്തിനെ ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ പുറത്താക്കുകയായിരുന്നു.

ഇടത് സോഷ്യലിസ്റ്റ് പാര്‍ട്ടിയായ മാസിന്റെ പ്രമുഖ നേതാക്കളിലൊരാളാണ് ഈ അമ്പത്തേഴുകാരനായ ലൂയി ആര്‍സെ. 11 വര്‍ഷം ഇവോ മൊറാലിസ് മന്ത്രിസഭയില്‍ ധനമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. ഇക്കാലത്ത് ബൊളീവിയയുടെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ആര്‍സെയാണ്.

ENGLISH SUMMARY: Bolivi­a’s Louis arsea as new president

YOU MAY ALSO LIKE THIS VIDEO