24 April 2024, Wednesday

Related news

April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024
April 7, 2024
April 6, 2024
March 31, 2024

ബോളിവുഡ് നടന്‍ അര്‍മാന്‍ കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ

Janayugom Webdesk
മുംബൈ
August 29, 2021 5:08 pm

ബോളിവുഡ് നടന്‍ അര്‍മാന്‍ കോലി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ഇന്നലെ ഉച്ചയ്ക്കാണ് എന്‍സിബി (നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ) നടന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറ്സ്റ്റ്. വീട്ടില്‍ നിന്ന് മയക്കുരുന്ന് കണ്ടെടുത്തെന്നും എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. നിരോധിക്കപ്പെട്ട ലഹരിമരുന്നകളുടെ കൈമാറ്റത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍സിബി റോളിംഗ് തണ്ടര്‍ എന്ന പേരില്‍ ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു.

ബോളിവുഡിലുള്ള പല പ്രമുഖകരും ലഹരി കടത്ത് സംഘവുമായി ബന്ധത്തിലുണ്ടെന്ന് സംശയം അന്വേഷണസംഘത്തിനുണ്ടായിരുന്നു. സംവിധായകന്‍ രാജ്കുമാര്‍ കോലിയുടെ മകനാണ് അര്‍മാന്‍ കോലി. എല്‍ഒസി: കാര്‍ഗില്‍, ദുഷ്‍മന്‍ കെ ഖൂന്‍ പാനി ഹ, പ്രേം രത്തന്‍ ധന്‍ പായോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ENGLISH SUMMARY:Bollywood actor Armaan Kohli arrest­ed in drug case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.