June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

കരൾ രോഗത്തെക്കുറിച്ച് അവബോധം വളർത്താനും, കരൾ മാറ്റിവയ്ക്കൽ ആവശ്യമുള്ള കുട്ടികളെ സഹായിക്കാനും, ആസ്റ്റർ വോളണ്ടിയേഴ്സുമായി കൈകോർത്ത് ബോളിവുഡ് നടൻ സോനു സൂദ്

By Janayugom Webdesk
April 18, 2022

വർധിച്ചുവരുന്ന കരൾ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ പ്രേരിപ്പിക്കുന്നതിനും, ഇന്ത്യയിൽ കരൾ രോഗ കേസുകൾ നിയന്ത്രിക്കുന്നതിന് സജീവമായ ശ്രമങ്ങൾ നടത്തുവാനുമായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ ആഗോള സിഎസ്ആർ ഉദ്യമമായ ആസ്റ്റർ വോളണ്ടിയേഴ്സുമായി കൈകോർത്ത് ബോളിവുഡ് നടനും ജീവകാരുണ്യപ്രവർത്തകനുമായ സോനു സൂദ്. അനുയോജ്യരായ അവയവ ദാതാക്കളുടെ ലഭ്യതക്കുറവാണ് കരൾ രോഗം മൂലമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഈ ഉദ്യമമനുസരിച്ച് കരൾ മാറ്റിവെക്കൽ ആവശ്യമുള്ള 50 നിർധനരായ കുട്ടികൾക്ക് ബംഗളുരിലെ ആസ്റ്റർ സിഎംഐ, ആസ്റ്റർ ആർവി ഹോസ്പിറ്റലുകളിലും, കേരളത്തിലെ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് കോഴിക്കോട് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും ആസ്റ്റർ വോളണ്ടിയേഴ്സ് ആവശ്യമായ പരിചരണം നൽകും.

കരളിന്റെ ആരോഗ്യം പരിപാലിക്കാനും, അവയവദാനത്തിലൂടെ ജീവൻ രക്ഷിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കരൾ മാറ്റിവെക്കൽ ആവശ്യമുള്ള കുട്ടികൾക്ക് സഹായമെത്തിക്കാൻ ആഹ്വാനം ചെയ്യുന്നതിനും സോനു സൂദ് എല്ലാ പിന്തുണയും നൽകും. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് 8113078000, 9656000601 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിൽ, കരൾ രോഗം പ്രതിവർഷം 200, 000 ജീവനുകൾ അപഹരിക്കുന്നു.

അതേസമയം 15002000 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ മാത്രമാണ് പ്രതിവർഷം നടത്തുന്നത്. അതിൽ 10 ശതമാനം കുട്ടികൾക്കുള്ളതാണ്. ട്രാൻസ്പ്ലാന്റ് കേസുകളുമായി ബന്ധപ്പെട്ട ഉയർന്ന ചിലവ് താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതാണ് മരണനിരക്ക് കൂടാനുളള പ്രധാന കാരണങ്ങളിലൊന്ന്. ഇതിനുപുറമെ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ ലഭ്യതക്കുറവും, ട്രാൻസ്പ്ലാന്റിനായി സാധ്യമായ അനുയോജ്യരായ ദാതാക്കളുടെ ലഭ്യതക്കുറവും പ്രധാന വെല്ലുവിളികളാണ്. അവയവം മാറ്റിവെയ്ക്കൽ പോലുള്ള ജീവൻരക്ഷാ ചികിത്സകൾ നൽകുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണ് ആസ്റ്ററെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

കരൾ മാറ്റിവയ്ക്കൽ പോലുള്ള ജീവൻരക്ഷാ ചികിത്സകൾ ചെലവേറിയതും എല്ലാവർക്കും താങ്ങാനാകാത്തതുമാണ് എന്നത് ദൗർഭാഗ്യകരമായ ഒരു യാഥാർത്ഥ്യമാണ്. ജീവകാരുണ്യ ഉദ്യമങ്ങളിൽ വളരെ സജീവമായി ഏർപ്പെട്ടിരിക്കുന്ന സോനു സൂദുമായി സഹകരിച്ച്, ഈ മഹത്തായ ലക്ഷ്യത്തിനായി ബോധവൽക്കരണം നടത്തുകയും സമാന ചിന്താഗതിക്കാരായ ആളുകളിൽ നിന്ന് പിന്തുണ തേടുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ കാമ്പെയ്നിലൂടെ നിർധനരായ ജനവിഭാഗത്തിൽ നിന്നുള്ള 50 കുട്ടികൾക്ക് സൗജന്യവും സബ്സിഡി നിരക്കിലുമുള്ള കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.

Eng­lish summary;Bollywood actor Sonu Sood joins hands with Aster Vol­un­teers to raise aware­ness about liv­er disease
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.