ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെ ഓംപ്രകാശ് അന്തരിച്ചു

Web Desk
Posted on August 07, 2019, 3:58 pm

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെ ഓംപ്രകാശ് അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങമായി അദ്ദേഹം കിടപ്പിലായിരുന്നു. നടന്‍ ഹൃത്വിക് റോഷന്‍റെ മുത്തച്ഛനാണ് ഓംപ്രകാശ്.

ആപ് കി കസം (1974), ആഖിര്‍ ക്യോന്‍ (1985) തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്യുകയും ആയീ മിലന്‍ കീ ബേല (1964), ആയേ ദിന്‍ ബഹര്‍ കെ(1966) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.