Web Desk

June 16, 2020, 8:44 pm

സുശാന്തിന്റെ മരണം; പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യും

Janayugom Online

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെ പൊലീസ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ റിയാ ചക്രവർത്തിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.

സുശാന്തിനെ ചികിൽസിച്ച ഡോക്ടറുടെ മൊഴിയും ഈ കേസിൽ നിർണായകമാണ്. സുശാന്ത് കടുത്ത വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു വെന്നും അദ്ദേഹത്തിന്റെ മാനസിക പ്രശ്നങ്ങളെ കുറിച്ചും അവയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചും പറഞ്ഞിരിക്കുമെന്നാണ് നിഗമനം. ഇതേ തുടർന്നാകാം താരങ്ങളെയടക്കം പൊലീസ് ചോദ്യം ചെയുന്നത്.

സുശാന്തിന്റെ മരണത്തെ തുടർന്ന് ബോളിവുഡിനെ ശക്തമായി വിമർശിക്കുന്ന വിവാദ ‌വെളിപ്പെടുത്തലുകളുമായി നടി കങ്കണ റനൗട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 2019–ൽ സുശാന്തിന്റെ 5 സിനിമകളാണ് മുടങ്ങിപ്പോയതെന്നും മരണത്തെക്കുറിച്ച് ചിലർ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും നടി തുറന്നടിച്ചു. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, മാധ്യമങ്ങള്‍ അവരോട് ഒരല്‍പ്പം മനുഷ്യത്വത്തോടെ പെരുമാറണം. അല്ലാതെ സമ്മർദ്ദത്തിൽ ആഴ്ത്തുകയല്ല ചെയ്യേണ്ടതെന്ന് പറഞ്ഞു.

മികച്ച സിനിമകൾ ചെയ്തയാളായിട്ടും സുശാന്തിന് ഒരു അംഗീകാരവും ലഭിച്ചില്ല. സിനിമയിൽ തനിക്ക് ഗോഡ്ഫാദറില്ലെന്നും താൻ പുറത്താകുമെന്നുമൊക്കെ പലപ്പോഴും സൂചിപ്പിച്ചിരുന്ന താരം തന്റെ സിനിമകൾ കാണാൻ അപേക്ഷിക്കുന്ന ഘട്ടം വരെ എത്തിയിരുന്നു. ചിച്ചോരെ, ധോണി പോലുള്ള മികച്ച സിനിമകൾ ഉണ്ടായിട്ടും അതിനൊന്നും ഒരു പുരസ്കാരവും എവിടെയും ലഭിച്ചില്ലെന്ന് കങ്കണ പറഞ്ഞു. അതേ സമയം ഗള്ളി ബോയ് പോലുള്ള ചിത്രങ്ങൽക്ക് അവാർഡുകൾ നൽകുന്നത് എന്ത് അർഥത്തിലാണെന്ന് നടി ചോദിക്കുന്നത്. താൻ നിർമ്മിച്ച സിനിമകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും തന്റെ പേരിൽ ആറോളം കേസുകൽ ചുമത്തുകയും ചെയ്യുന്നത് എന്തിനാണ് ആർക്ക് വേണ്ടിയാണെന്ന് നടി ചോദിക്കുന്നു.

പലരും തനിക്കും സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. സുശാന്തിന്റെ അതേ മാനസികാവസ്ഥയിലാണ് താനെന്ന് പറഞ്ഞുകൊണ്ട് തന്നോട് ആത്മഹത്യ ചെയ്യരുതെന്നും പലരും പറഞ്ഞു. എന്നോട് ഇതെന്തിനാണ് പറയുന്നത്. ആത്മഹത്യയെ കുറിച്ചുള്ള കാര്യങ്ങള്‍ എന്റെ മനസ്സിലേക്ക് കൊണ്ടുവരുന്നത് എന്തിനാണെന്നും കങ്കണ ചോദിച്ചു. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുകയാണോ അവർ ചെയ്യുന്നത്. ശരിക്കും സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെയാണോ അതോ കൊലപാതകമാണോ എന്ന് ചിന്തിക്കാൻ കങ്കണ ആരാധകരോട് പറഞ്ഞത്.

2019 ൽ പുറത്തിറങ്ങാനിരുന്ന സുശാന്തിന്റെ നിരവധി ചിത്രങ്ങൾ ഉന്നതരുടെ ഇടപെടൽ മൂലം മുടങ്ങി പോയിരുന്നതായി സൂചനയുണ്ട്. താരത്തെ ആത്മഹത്യയിലേയ്ക്ക് നയിച്ചതിന് പിന്നിൽ ഈ വിവേചനത്തിന് പങ്കുണ്ടോയെന്നു പൊലീസ് അന്വേഷിക്കും.

ENGLISH SUMMARY: Bol­ly­wood stars will be ques­tioned in the case of sushan­th’s death

YOU MAY ALSO LIKE THIS VIDEO