August 18, 2022 Thursday

ജെയ്‌ർ ബൊൽസനാരോ കുളിമുറിയില്‍ തെന്നി വീണ് ആശുപത്രിയിൽ

Janayugom Webdesk
December 24, 2019 1:01 pm

സാവോപോളോ: ബ്രസീലിയൻ പ്രസിഡന്റ് ജെയ്‌ർ ബൊൽസനാരോ ബ്രസീലിയയിലെ ഔദ്യോഗിക വസതിയിലെ കുളിമുറിയിൽ തെന്നിവീണ് ആശുപത്രിയിലായി. 64കാരനായ പ്രസിഡന്റിന് തലയ്ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ പരിശോധനകൾക്ക് വിധേയനാക്കിയിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂർ നിരീക്ഷണത്തിലാണ്.
ഇദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ആശങ്കാകരമാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇദ്ദേഹം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ഈ മാസം ആദ്യം ഇദ്ദേഹം ചർമാർബുദ പരിശോധനയ്ക്കും വിധേയനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.