Web Desk

കൊല്‍ക്കത്ത

February 14, 2021, 8:34 am

പശ്ചിമ ബംഗാളില്‍ ബിജെപി നേതാവിന് നേരെ ബോംബാക്രമണം

Janayugom Online
Explosion of smoke. Copy spaceClick on the links below to see more of my pyrotechnic images.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവിന് നേരെ ബോംബാക്രമണം.ഫിറോസ് കമല്‍ ഗാസിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാത്രിയോടെയായിരുന്നു സംഭവം.കൊല്‍ക്കത്തയിലേക്ക് പോകുന്നവഴി ബസന്തി ഹൈവേയില്‍വെച്ചാണ് ഗാസിയ്ക്ക് നേരെ ബോംബേറ് ഉണ്ടായത്.

വാഹനങ്ങളിലായി എത്തിയ അജ്ഞാത സംഘം ഗാസി സഞ്ചരിച്ചിരുന്ന കാറിന് നേരെ ബോംബെറിയുകയായിരുന്നു. സംഭവത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry : Bomb attack against BJP leader

You may also like this video :