25 April 2024, Thursday

Related news

January 4, 2024
April 3, 2023
March 26, 2023
February 21, 2023
November 27, 2022
September 23, 2022
July 5, 2022
July 2, 2022
July 1, 2022
June 6, 2022

ബലൂചിസ്ഥാനിൽ ബോംബ് ആക്രമണം : നാല് പാക് സൈനികർ കൊല്ലപ്പെട്ടു

Janayugom Webdesk
ഇസ്ലാമാബാദ്
September 27, 2021 10:34 am

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ബോംബാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥിനിലെ ഹർണായ് ജില്ലയിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. സഫർ ബാശ് പ്രദേശത്ത് സൈനിക സംഘം പട്രോളിങ് നടത്തുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അക്രമികൾ ഐ.ഇ.ഡി ആക്രമണം നടത്തുകയായിരുന്നു.

ഹുസൈൻ റെഹ്മത്ത്, മുഹമ്മദ് സലീം, മജീദ് ഫരീദ്, സക്കീർ എന്നീ സൈനികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാക് നിരോധിത സേനയായ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബലൂചിസ്ഥാനിലെ അവാരൻ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്ച സമാന രീതിയിലുള്ള ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry; Bomb attack in Balochis­tan: Four Pak­istani sol­diers killed

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.