Saturday
23 Feb 2019

പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം

By: Web Desk | Friday 6 July 2018 7:56 AM IST


Blast-in-Mizoram

മെക്‌സിക്കോ സിറ്റി: പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. ടള്‍ട്ട്‌പെക് നഗരത്തിലെ ഫാക്ടറിയില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങളുണ്ടായത്. മെക്‌സിക്കോയിലെ പടക്ക ഫാക്ടറിയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചു. നാല്പതോളം പേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പൊലീസുകാരും അഗ്‌നിശമന സേനാംഗങ്ങളുമാണ് രണ്ടാമത്തെ സ്‌ഫോടനത്തിന് ഇരകളായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിലരുടെ ആരോഗ്യ നില വളരെ ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി