October 7, 2022 Friday

Related news

August 30, 2022
July 22, 2022
May 9, 2022
April 23, 2022
March 28, 2022
March 27, 2022
March 7, 2022
February 27, 2022
February 13, 2022
January 27, 2022

ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഇറാഖില്‍ ഐഎസ് ഭീകരാക്രമണം; 35 മരണം

Janayugom Webdesk
ബാഗ്ദാദ്
July 20, 2021 9:44 am

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ വന്‍ ചാവേറാക്രമണം. 35 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരുക്ക്. പലരുടേയും പരുക്ക് ഗുരുതരമാണ്. പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ക്കായി വന്‍ തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു.അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐഎസ് അറിയിച്ചു. 

അടുത്തകാലത്ത് ഇറാഖില്‍ നടക്കുന്ന വലിയ ചാവേറാക്രമണങ്ങളിലൊന്നാണിത്. മരിച്ചവരില്‍ നിരവദി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഭൂരിഭാഗത്തിന്റേയും മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹീനമായ കുറ്റകൃത്യമാണ് ബലി പെരുന്നാള്‍ രാത്രിയില്‍ നടന്നതെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ം സാലിഹ് പറഞ്ഞു. ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry : Bomb blast in Iraq market

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.