Web Desk

പെഷവാര്‍

October 27, 2020, 12:20 pm

പാകിസ്ഥാനില്‍ മദ്രസയില്‍ സ്ഫോടനം; ഏഴ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, 70 പേര്‍ക്ക് പരിക്ക്

Janayugom Online

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ മദ്രസയില്‍ ബോംബ് സ്‌ഫോടനം. വിദ്യാര്‍ത്ഥികളായ ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരിക്കേറ്റു. ജാമിയ സുബൈരിയ മദ്രസയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

മദ്രസയുടെ പ്രധാന ഹാളില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. മദ്രസയില്‍ ആരോ ഉപേക്ഷിച്ച ബാഗ് നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിതെറിക്കുകയായിരുന്നു എന്ന് പ്രാഥാമിക അന്വേഷണത്തിന് ശേഷം പൊലീസ് ഉദ്യാഗസ്ഥന്‍ വഖാര്‍ അസിം മാധ്യമങ്ങളോട് പറഞ്ഞു.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
Eng­lish sum­ma­ry: Bomb blast in pakistan

You may also like this video: