കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കണ്ണൂര്‍ കതിരൂര്‍ പൊന്ന്യത്താണ് സ്ഫോടനം ഉണ്ടായത്.
ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക് പറ്റിയത്. സ്ഫോടത്തില്‍ പരിക്കേറ്റ രണ്ടു പേരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയത്. തലശ്ശേരി ഡിവൈഎസ്പി അടങ്ങുന്ന സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
ENGLISH SUMMARY: BOMB EXPLOSION IN KANNUR
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.