അരൂരിൽ ബോംബേറ്

Web Desk
Posted on May 05, 2019, 9:44 am

നാദാപുരം: അരൂരിൽ അർദ്ധരാത്രി ബോംബെറിഞ്ഞ് ഭീതി പരത്തി. നടേമ്മൽ കനാലിനടുത്ത് കാരക്കണ്ടി അജിയുടെ വീടിന് മുമ്പിൽ റോഡിൽ  അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം. ഉഗ്രസ്ഫോടനമായിരുന്നു.കിലോമീറ്ററുകൾ ദൂരെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.തുടരെ രണ്ട്  പൈപ്പ് ബോംബാകളാണെറിഞ്ഞത്. നാദാപുരത്ത് നിന്ന് പോലീസെത്തി പരിശോധന നടത്തി അവശിഷ്ടങ്ങൾ ശേഖറിച്ചു.