ലഖ്‌നൗവിലെ ജില്ലാ സെഷൻസ് കോടതിയിലേക്ക് ബോംബേറ്. മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു. ഹസര്‍ഗഞ്ജിലെ കളക്ട്രേറ്റിലുള്ള കോടതിക്ക് നേരെയാണ് ബോംബെറ് ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രണ്ട് ബോംബുകൾ പോലീസ് കണ്ടെടുത്തു.
ലക്‌നൗ ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സഞ്ജീവ് ലോധിയെ ലക്ഷ്യമിട്ടാണ് ബോംബേറ് ഉണ്ടായതെന്നാണ് സൂചന. ആക്രമണത്തിൽ സഞ്ജീവ് ലോധിക്കും പരിക്കേറ്റു. “പിസ്റ്റളും ബോംബും ഉപയോഗിച്ചുള്ള ആക്രമണത്തിൽ തനിക്ക് പരിക്കുണ്ട്. സംഭവത്തെ തുടർന്ന് ഭരണകൂടത്തിൽ നിന്ന് അടിയന്തര സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഭരണകൂടം ഉത്തരവാദിയായിരിക്കുമെന്നും ലോധി പ്രതികരിച്ചു. സുരക്ഷാ നടപടികൾ നിലവിലുണ്ടെങ്കിലും കുറ്റവാളികൾക്ക് കോടതി പരിസരത്ത് എങ്ങനെ ബോംബുകൾ എത്തിക്കാൻ കഴിഞ്ഞുവെന്നത് അന്വേഷിക്കണമെന്നും ലോധി പറഞ്ഞു.
അതേസമയം രണ്ട് സംഘം അഭിഭാഷകർ തമ്മിലുള്ള തർക്കത്തിന്റെ ഫലമായാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. അഭിഭാഷകന് നേരെ ബോംബ് എറിഞ്ഞ കുറ്റവാളികളെ തിരിച്ചറിയാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.
English Summary: bomb hurled in Lucknow court 3 lawyers injured
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.