Web Desk

കൊച്ചി:

February 04, 2021, 5:24 pm

ബോംബ് ഭീഷണി: എൻഐഎയും ഇടപെടുന്നു

Janayugom Online

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി സന്ദേശമയച്ച സംഭവത്തിൽ എൻഐഎ സംഘത്തിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്യും. ബുധനാഴ്ച കൊച്ചിയിലെത്തിച്ച പ്രതികളെ സംബന്ധിച്ച് എൻഐഎ സംഘം പ്രാഥമിക വിവരങ്ങൾ തേടി. അതിനിടെ, വിഷയത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഉണ്ടാകുമെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ഡൽഹി സ്വദേശി നിധിൻ ഏലിയാസ് ഹാലിദ്, ഹരിയാന സ്വദേശി ഹക്കം എന്നിവരെയാണ് കൊച്ചിയിൽനിന്നുള്ള പ്രത്യേക പോലീസ് സംഘം ഹരിയാനയിൽനിന്നും പിടികൂടിയത്. ബുധനാഴ്ച കൊച്ചിയിലെത്തിച്ച പ്രതികളെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തിരുന്നു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേരളത്തിൻറെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് കഴിഞ്ഞ 25ന് എറണാകുളം നോർത്ത് എസ്ഐ അനസിനാണു മൊബൈലിൽ ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശത്തെ തുടർന്നാണു നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഹക്കമിൻറെ ഫോണിൽനിന്നും നിധിൻ ഏലിയാണ് സന്ദേശം അയച്ചതെന്നാണു വിവരം. പ്രതികൾക്കു തീവ്രവാദ ബന്ധമുള്ള ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണു വിവിധ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

ENGLISH SUMMARY: Bomb threat: NIA also intervenes

YOU MAY ALSO LIKE THIS VIDEO