29 March 2024, Friday

Related news

March 29, 2024
March 28, 2024
March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 21, 2024
March 21, 2024
March 20, 2024

ട്രെയിൻ വൈകിക്കാൻ ബോംബ് ഭീഷണി: നാവിക സേന ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

Janayugom Webdesk
ന്യൂ‍ഡൽഹി
January 22, 2023 9:10 pm

ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ നാവികസേനാ ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ഡൽഹി മുംബൈ രാജധാനി എക്സ്പ്രസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ഐഎഎഫ് സർജന്റും യുപിയിലെ ദാദ്രി സ്വദേശിയുമായ സുനിൽ സാങ്‌വാൻ ആണ് അറസ്റ്റിലായത്.

റയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ട്രെയിനിൽ ആരോ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞത്. 4.55നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ഇത് വൈകിപ്പിക്കാൻ ട്രെയിൻ പുറപ്പെടുന്ന സമയം തന്നെ ഇയാൾ പൊലീസിനെ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു. ഇതോടെ ട്രെയിൻ നിർത്തിയിടുകയും ഉദ്യോ​ഗസ്ഥർ ഉടൻ റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് മനസിലായതോടെ പൊലീസ് വിളിച്ചയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ ഈ ട്രെയിനിൽ തന്നെയു‌ണ്ടെന്ന് മനസിലായി. തുടർന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ട്രെയിൻ വൈകിപ്പിക്കാനും അതില്‍ കയറാനുമായിരുന്നു പ്രതി ഇങ്ങനെ ചെയ്തതെന്നും അയാൾ മദ്യപിച്ചിരുന്നുവെന്നും ഡൽഹി പൊലീസ് പറഞ്ഞു. ഐപിസി, ഇന്ത്യൻ റെയിൽവേ നിയമങ്ങള്‍ പ്രകാരം സാങ്‌വാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Bomb threat to delay train: Navy offi­cer arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.