27 March 2024, Wednesday

ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസ് തള്ളണമെന്ന കങ്കണയുടെ ഹര്‍ജി കോടതി തള്ളി

Janayugom Webdesk
മുംബൈ
September 9, 2021 2:26 pm

ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കങ്കണയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. തനിക്കെതിരേയുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2020 ലാണ് ജാവേദ് അക്തർ കങ്കണയ്ക്കെതിരേ പരാതി നൽകിയത്. 

ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്നായിരുന്നു കങ്കണയുടെ പരാമർശം. ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. കങ്കണയുടെ പരാമർശങ്ങൾ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തർ നൽകിയ പരാതിയിൽ പറയുന്നു. 

ജാവേദിന്റെ പരാതിയിൽഅന്ധേരിയിലെ മജിസ്ട്രേറ്റ് കോടതി ഫെബ്രുവരിയിൽ റണാവത്തിനെതിരെ നടപടികൾ ആരംഭിക്കുകയും മാർച്ചിൽ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്തു. മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്. 

eng­lish summary;bombay hc dis­miss­es kan­ganas plea aginst javed akhtar
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.