ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫിസ് കെട്ടിടം കോർപ്പറേഷൻ അധികൃതർ പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇന്ന് ഉച്ചയോടെ ബുൾഡോസറുകൾ എസ്കവേറ്റർകളുമായി എത്തിയ കോർപ്പറേഷൻ അധികൃതരാണ് കെട്ടിടം പൊളിച്ചു നീക്കിയത്. നാളെ കേസ് വീണ്ടും പരിഗണിക്കും.
പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ കങ്കണ സമർപ്പിച്ച ഹർജിക്ക് മറുപടി നൽകാൻ മുംബൈ കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു. ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക്പോര് മൂർച്ഛിക്കുന്നതിനിടയിലാണ് ശിവസേനയുടെ നിയന്ത്രണത്തിലുള്ള കോർപ്പറേഷന്റെ പ്രതികാര നടപടി.
ENGLISH SUMMARY:Bombay High Court stays demolition of Kangana Ranaut building
You may also like this video