Monday
27 May 2019

പന്‍സാരെ വധക്കേസ്: അന്വേഷണ രീതികള്‍ പരിഹാസ്യമെന്ന് ബോംബെ ഹൈക്കോടതി

By: Web Desk | Thursday 14 March 2019 10:56 PM IST


മുംബൈ: ഗോവിന്ദ പന്‍സാരെ വധക്കേസില്‍ മഹാരാഷ്ട്ര പൊലീസ് അവലംബിക്കുന്ന അന്വേഷണ രീതികള്‍ പരിഹാസ്യമെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസുമാരായ എസ് സി ധര്‍മ്മാധികാരി, ബി പി കൊളാബവല്ല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മഹാരാഷ്ട്ര സര്‍ക്കാരിനേയും പൊലീസിനേയും പരിഹസിച്ചത്. കേസിന്റെ അന്വേഷണം വൈകുന്നതിനുള്ള കാരണവും തല്‍സ്ഥിതി റിപ്പോര്‍ട്ടും ഈ മാസം 28ന് ഹാജരാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.
സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായാലേ പ്രവര്‍ത്തിക്കൂ എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പൊലീസ് അന്വേഷണം ഇഴയുന്നതായി ബോധ്യപ്പെട്ടിട്ടും ഒരു കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.