ആത്മഹത്യ പ്രേരണക്കുറ്റത്തിന് മുംബെെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയ റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല ജാമ്യത്തിനായുള്ള അപേക്ഷ ബോംബെ ഹെെക്കോടതി തള്ളി.
വിചാരണ കോടതിയെ മറികടന്ന് ഹെെക്കോടതി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കേണ്ട സാഹചര്യം നിലവില്‍ ഇല്ല. ജാമ്യത്തിനായി അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹെെക്കോടതി ചൂണ്ടിക്കാട്ടി. അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി നാല് ദിവസത്തിനകം തീരുമാനം എടുക്കണമെന്ന് ഹെെക്കോടതി നിര്‍ദേശം നല്കി.
English summary: Bombay Highcourt refuses to give bail for Arnab
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.