തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകൾ ഐഐടി ബോംബെ റദ്ദാക്കി. ഇന്ത്യ‑പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താനെ പിൻതുണച്ചതിന് പിന്നാലെയാണ് തീരുമാനം. ദേശ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി എന്ന് ഐഐടി ബോംബെ അറിയിച്ചു. ജെഎന്‍യും, ജാമിയ എന്നിവയടക്കം നിരവധി സർവകലാശാലകൾ സമാനമായ നടപടി സ്വീകരിച്ചിരുന്നു. തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം ജെഎൻയു താൽക്കാലികമായി നിർത്തിവച്ചു. അതേസമയം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ജാമിയ മില്ലിയ ഇസ്ലാമിയയും തുർക്കി സ്ഥാപനങ്ങളുമായുള്ള എല്ലാത്തരം സഹകരണവും നിർത്തിവച്ചു.
കാൺപൂർ സർവകലാശാല, നോയിഡയിലെ സ്വകാര്യ സർവകലാശാലയായ ശാരദ സർവകലാശാല തുടങ്ങിയ മറ്റ് സ്ഥാപനങ്ങളും തുർക്കി സ്ഥാപനങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചവരില്‍ പെടുന്നു. ഇസ്താംബുൾ അയ്ഡിൻ സർവകലാശാലയുമായും ഹസൻ കല്യോങ്കു സർവകലാശാലയുമായുള്ള ധാരണാപത്രങ്ങൾ റദ്ദാക്കിയതായി ശാരദ സർവകലാശാല അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.