8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 4, 2024
October 2, 2024
October 2, 2024
October 1, 2024
October 1, 2024
September 29, 2024
September 27, 2024
September 26, 2024
September 23, 2024

ബോംബെ പോസിറ്റീവ്. ഞെട്ടിപ്പിക്കുന്ന സംഭവ കഥയുമായി അജിത്ത് പൂജപ്പുരയും, ജീവൻ കോട്ടായിയും

Janayugom Webdesk
October 1, 2024 6:05 pm

കേരളത്തിലെ ഒരു ഹോസ്പിറ്റലിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവ കഥ അവതരിപ്പിക്കുകയാണ് ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ തിരക്കഥാകാരനായ അജിത്ത് പൂജപ്പുര. പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയും, ആകാംഷഭരിതരാക്കുകയും ചെയ്യുന്ന ഈ കഥ ആദ്യം കേട്ടപ്പോൾ തന്നെ സംവിധായകൻ ജീവൻ കോട്ടായിയുടെ മനസ്സിൽ ഉടക്കി. നിർമ്മാതാക്കൾക്കും കഥ ബോധിച്ചു. അങ്ങനെയാണ് ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിന്റെ പിറവി സംഭവിക്കുന്നത്.

“കേരളത്തിലെ ഒരു ഹോസ്പിറ്റലിൽ നടന്ന യഥാർത്ഥ സംഭവമാണ് ഞാൻ ഈ ചിത്രത്തിനു വേണ്ടി കഥയാക്കിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട വ്യക്തികളെ പല തവണ കാണുകയും, അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്താണ് ചിത്രത്തിന്റെ കഥ രചിച്ചത്. അതുകൊണ്ട് തന്നെ ഒരു യഥാർത്ഥ സംഭവം കാണുന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കും.” അജിത്ത് പൂജപ്പുര പറയുന്നു.

പരോൾ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ അജിത്ത് പൂജപ്പുര, ഒരു മെഡിക്കൽ ത്രില്ലർ കഥയാണ് ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിനു വേണ്ടി രചിച്ചത്. മലയാള സിനിമയിൽ തികച്ചും പുതുമയുമയുള്ളൊരു കഥയായിരിക്കും ഇത്. യഥാർത്ഥ കഥയോടൊപ്പം, സിനിമയ്ക്ക് വേണ്ട സാങ്കല്‌പ്പിക സംഭവങ്ങളും, കഥാപാത്രങ്ങളും അജിത്ത് പൂജപ്പുര സൃഷ്ടിച്ചെടുക്കുകയായിരുന്നു. കഥയുടെ കരുത്തുകൊണ്ട് തന്നെ മലയാളത്തിലെ എണ്ണപ്പെട്ട ചിത്രമായി ബോംബെ പോസിറ്റീവ് മാറും.സംവിധായകൻ ജീവൻ കോട്ടായിക്ക് ഒരു സ്വപ്ന തുല്യമായ പ്രൊജക്റ്റായി മാറും ഈ ചിത്രം.

അജിത്ത് പൂജപ്പുര രചന നിർവഹിച്ച, മമ്മൂട്ടി ചിത്രമായ പരോൾ എന്ന ചിത്രവും, അജു വർഗീസിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രമായ പി.ടി.ഐ യും യഥാർത്ഥ ജീവിത കഥയിൽ നിന്നും ഒരുക്കിയെടുത്തതാണ്. സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ — ബിനു പപ്പു ടീം ഒന്നിക്കുന്ന ചിത്രമാണ് ബോംബെ പോസിറ്റീവ്. ലുക്ക്മാൻ അവറാൻ, ബിനു പപ്പു, പ്രഗ്യനാഗ്ര,ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ,  ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉണ്ണികൃഷ്ണൻ കെ പി, ഹരീഷ് കുമാർ എന്നിവർ നിർമ്മിക്കുന്ന ബോംബെ പോസിറ്റീവ് ജീവൻ കോട്ടായി സംവിധാനം ചെയ്യുന്നു. ഛായാഗ്രഹണം — വി കെ പ്രദീപ്, സംഗീത സംവിധാനം — രഞ്ജിൻ രാജ്, എഡിറ്റർ — അരുൺ രാഘവ്, ക്രീയേറ്റീവ് ഡയറക്ടർ — ജോഷി മേടയിൽ, മേക്കപ്പ് — രാജേഷ് നെന്മാറ, മാളു, വസ്ത്രാലങ്കാരം — സിമി ആൻ, ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് — സൈഗൾ, ക്രീയേറ്റീവ് ഡിറക്ഷൻ ടീം — അജിത് കെ കെ, ഗോഡ്‌വിൻ, കാസ്റ്റിംഗ് — സുജിത് ഫീനിക്സ്, ആക്ഷൻ — ജോൺസൻ, സ്റ്റിൽസ് — അനുലാൽ, സിറാജ്, പോസ്റ്റർ ഡിസൈൻ — മിൽക്ക് വീഡ്, പി.ആർ.ഒ — അയ്മനം സാജൻ. ചിത്രീകരണം പൂർത്തിയ ചിത്രം ഉടൻ തീയേറ്ററിലെത്തും.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.