Web Desk

June 16, 2020, 6:02 pm

ഹൈറേഞ്ചിന്റെ കഥാകാരിയുടെ പുസ്‌തക വില്‍പ്പന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് വേണ്ടി

Janayugom Online
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പുസ്തകങ്ങള്‍ ലേഖികയില്‍ നിന്നും ഏറ്റുവാങ്ങുന്നു

ഹൈറേഞ്ചിന്റെ കഥാകാരിയുടെ പുസ്തകം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സഹായമാകുന്നു. നെടുങ്കണ്ടം ഇടശ്ശേരിയത്ത് ലേഖ ത്യാഗരാജന്‍ എഴുതിയ ‘മലനിരകള്‍ കഥപറയുമ്പോള്‍‘എന്ന ചെറുകഥ സമാഹാരം വിറ്റുകിട്ടുന്ന തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് എല്‍പ്പിക്കുന്നത്.

സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പുസ്തകം ലേഖയില്‍ നിന്നും ഏറ്റുവാങ്ങി. ഉടുമ്പന്‍ചോല സിപിഐ മണ്ഡലം കമ്മറ്റിയുടെയും പോഷകസംഘടനയും നേത്യത്വത്തില്‍ ഈ പുസ്തകം വിറ്റഴിക്കും. 400 പുസ്തങ്ങള്‍ വിറ്റുകിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുന്നത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.കെ കൃഷ്ണന്‍കുട്ടി, സിപിഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി പി.കെ സദാശിവന്‍, അസി.സെക്രട്ടറി എസ് മനോജ്, കിസാന്‍സഭ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട്, ജില്ലാ എക്‌സിക്യുട്ടിവ് കൗണ്‍സില്‍ അംഗം വി.കെ ധനപാല്‍,ജില്ലാ കൗണ്‍സില്‍ അംഗം പി.എം ആന്റണി, എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേല്‍, സിന്ധു പ്രകാശ്, വിജി അനില്‍, ബിജി മരിയ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

eng­lish sum­ma­ry: book sale for CM’s dis­as­ter man­age­ment fund

you may also like this video: