June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

യുഎസില്‍ ഒരു ലക്ഷം പ്രതിദിന രോഗികള്‍; ബൂസ്റ്റര്‍ ഡോസ് ആവശ്യമെന്ന് ഫൗചി

By Janayugom Webdesk
August 10, 2021

കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് അമേരിക്കയിലെ പ്രതിദിനരോഗികള്‍ ഒരു ലക്ഷം കടന്നതിന് പിന്നാലെ ബൂസ്റ്റര്‍ ഡോസിനെ അനുകൂലിച്ച് ആരോഗ്യ വിദഗ്ധന്‍ ആന്റണി ഫൗചി. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് കോവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് നൽകണമെന്ന ആവശ്യത്തെ പിന്‍താങ്ങുന്നതായും ഫൗചി പറഞ്ഞു. വാക്‌സിനെടുത്ത എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെക്കാള്‍ പ്രാമുഖ്യം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഫൗചിയുടെ പ്രഖ്യാപനം.

ദരിദ്രരാജ്യങ്ങള്‍ക്ക് വാക്സിന്‍ ഉറപ്പാക്കാതെ സമ്പന്നരാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെതിരെ ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടെങ്കിലും മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രോഗബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലോ അവയവ മാറ്റങ്ങള്‍ നടത്തിയവരിലോ, കീമോതെറാപ്പി ചെയ്യുന്നവരിലോ വാക്‌സിന്‍ പൂർണമായും ഫലപ്രദമായില്ലെന്നും ഫൗചി വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതി ആശങ്കാജനകമാണ്. ഇത് ആരോഗ്യവകുപ്പ് നിസാരമായി കാണുന്നില്ല. ഇത്തരത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടായ സാഹചര്യം കൂടുതല്‍ പരിശോധനയ്ക്ക് ശേ­ഷം മാത്രമേ മനസിലാക്കാന്‍ കഴിയൂ. സ്‌കൂളുകളിലും സര്‍വകലാശാലകളിലും ഉള്ളവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന നടപടിക്ക് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്കായി കാത്തു നില്‍ക്കുകയാണെന്നും ആന്റണി ഫൗചി പറഞ്ഞു.

Eng­lish sum­ma­ry; boost­er dose fau­ci lat­est upadation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.