October 1, 2022 Saturday

Related news

October 1, 2022
October 1, 2022
October 1, 2022
September 30, 2022
September 29, 2022
September 27, 2022
September 26, 2022
September 25, 2022
September 24, 2022
September 23, 2022

വ്യാജവിലാസം നല്‍കി അതിര്‍ത്തികടക്കല്‍; പരിശോധന കര്‍ശനമാക്കി

Janayugom Webdesk
തിരുവനന്തപുരം
May 23, 2020 10:34 am

ലോക്ഡൗണ്‍ കാലത്ത് തെറ്റായ മേല്‍വിലാസം നല്‍കി തമിഴ്‍നാട്ടില്‍ നിന്ന് നിരവധിപേര്‍ കേരളത്തിലെ അതിര്‍ത്തി കടക്കുന്നതായി വിവരം ലഭിച്ചു. ഇഞ്ചിവിള അതിര്‍ത്തിയിലാണ് വ്യാജവിലാസം നല്‍കി നിരവധി പേര്‍ അതിര്‍ത്തി കടക്കുന്നതായി കണ്ടെത്തിയത്. അതിര്‍ത്തിയിലൂടെ സംസ്ഥാനത്തേക്ക് വന്നവരുടെ പാസിലുള്ളത് നെയ്യാറ്റിന്‍കരയിലെ മേല്‍വിലാസങ്ങളായിരുന്നു. എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വിലാസങ്ങളില്‍ പലതും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

കര്‍ശനമാക്കിയ പരിശോധനകള്‍ക്കൊടുവിലും വ്യാജവിലാസം നല്‍കി അതിര്‍ത്തി കടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ചെക്ക്പോസ്റ്റുകളില്‍ അനധികൃതമായി അതിര്‍ത്തി കടക്കല്‍ മുന്‍പും സജീവമായിരുന്നു. ഊടുവഴികളിലൂടെ നിരവധി പേരാണ് സംസ്ഥാനത്തേക്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ എത്തിയിട്ടുളളത്. ഇവര്‍ വാഹനങ്ങളില്‍ വന്ന ശേഷം അതിര്‍ത്തി മേഖലയിലൂടെ നടന്നുകയറി മറ്റൊരു വാഹനത്തില്‍ കയറി പോകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി.

ENGLISH SUMMARY:border cross­ings using fake address
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.