25 April 2024, Thursday

Related news

November 26, 2023
November 6, 2023
November 4, 2023
November 4, 2023
June 24, 2023
June 3, 2023
March 6, 2023
December 25, 2022
December 23, 2022
August 10, 2022

അതിര്‍ത്തി തര്‍ക്കം; ഏകപക്ഷീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യയോട് നേപ്പാള്‍

Janayugom Webdesk
കാഠ്മണ്ഡു
January 17, 2022 9:45 pm

കാളി നദിയുടെ കിഴക്കന്‍ മേഖലയില്‍ ഇന്ത്യ നടത്തിവരുന്ന ഏകപക്ഷീയമായ റോഡ് നിര്‍മ്മാണവും വിപുലീകരണവും നിര്‍ത്തിവയ്ക്കണമെന്ന് നേപ്പാള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ലിപുലേഖ് മേഖലയിലെ റോഡ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നേപ്പാളിന്റെ പ്രതികരണം. ലിപുലേഖിനെ നേപ്പാളിന്റെ ഭാഗമായാണ് അവര്‍ കണക്കാക്കുന്നത്. 

നേപ്പാള്‍ വാര്‍ത്താവിനിമയ മന്ത്രിയും കാബിനറ്റ് വക്താവുമായ ഗ്യാനേന്ദ്ര ബഹാദുര്‍ കാര്‍ക്കിയാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. ലിംപിയാദുര, ലിപുലേഖ്, കാലാപാനിയും നേപ്പാളിന്റെ അവിഭാജ്യഘടകങ്ങളാണ്. പ്രദേശത്ത് ഇന്ത്യ ഏകപക്ഷീയമായി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും കാര്‍ക്കി പറഞ്ഞു. 

ഇന്ത്യയും നേപ്പാളും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള അതിര്‍ത്തി തര്‍ക്കമുണ്ടായാല്‍ ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ നയതന്ത്രവഴിയിലൂടെ അതിന് പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും കാര്‍ക്കി പറഞ്ഞു. എന്നാല്‍ ഇന്ത്യ സ്വന്തം മേഖലയില്‍ മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സ്വന്തം അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്ക്ക് നല്ല നിശ്ചയമുണ്ടെന്നും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു. 

ENGLISH SUMMARY:Border dis­pute; Nepal urges India to halt uni­lat­er­al construction
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.