October 6, 2022 Thursday

തമിഴ്നാട് സര്‍ക്കാരിന്റെ പാസില്ലാത്തതിനാല്‍ തടഞ്ഞുവെച്ച മലയാളികളെ അതിര്‍ത്തി കടത്തിവിട്ടു

Janayugom Webdesk
തിരുവനന്തപുരം
May 5, 2020 2:48 pm

തമിഴ്നാട് സര്‍ക്കാരിന്റെ പാസില്ലാത്തതിനാല്‍ അതിര്‍ത്തിയില്‍ തടഞ്ഞുവെച്ച മലയാളികള്‍ളെ ഒടുവില്‍ കടത്തിവിട്ടു. ഇന്ന് കേരളത്തിന്റെ പാസ് മാത്രം മതിയെന്ന് ഒടുവില്‍ തീരുമാനമെടുക്കുകയായിരുന്നു. കളിയിക്കാവിള ചെക്ക് പോസ്റ്റിലാണ് 30ലധികം മലയാളികളെ തമിഴ്നാട് പൊലീസ് തടഞ്ഞുവെച്ചത്. എന്നാല്‍ കര്‍ണാടക, ഉടുപ്പി ഷിലൂര്‍ ടോള്‍പ്ലാസയില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ് ഇവര്‍. കേരളത്തില്‍ നിന്നുള്ള പാസ് മാത്രമാണ് ഉള്ളത് മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രാപാസ് ഇല്ലാത്തതാണ് ഇവരയും തടഞ്ഞുവെയ്ക്കാന്‍ കാരണം.

Eng­lish Sum­ma­ry: bor­der pass issue followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.