Web Desk

ചണ്ഡിഗഡ്

October 31, 2020, 10:23 pm

അതിർത്തി നിരീക്ഷണം നടത്തിയ പാക് ഡ്രോണിനെ തുരത്തി

Janayugom Online

ഇന്ത്യൻ അതിർത്തി പ്രദേശത്ത് നിരീക്ഷണം നടത്താൻ വിണ്ടും ഡ്രോൺ അയച്ച് പാകിസ്ഥാൻ. ശനിയാഴ്ച പുലർച്ചെ ഗുരുദാസ്പൂർ സെക്ടറിലെ ഇന്ത്യൻ പ്രദേശത്തിന് മുകളിലൂടെ പറന്ന ഡ്രോണിന് നേരെ ബിഎസ്എഫ് വെടിയുതിർത്തതോടെ പാകിസ്ഥാൻ ഡ്രോൺ പിൻവലിച്ചു. സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.

പഞ്ചാബിലെ താക്കൂർപൂർ ഗ്രാമത്തിലെ ഇന്തോ-പാകിസ്ഥാൻ അതിർത്തിയിൽ നിന്ന് രണ്ട് ബിഎസ്എഫ് ജവാൻമാരാണ് രാത്രി 11.35 ഓടെ ഡ്രോൺ പറത്തുന്ന ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശബ്ദം കേൾക്കുകയും ക്രമേണ ഇത് ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചതായും സുരക്ഷാ സേനാംഗങ്ങളായ ദേവേന്ദർ കുമാർ, അശോക് കുമാർ എന്നിവർ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പ്രദേശത്തേക്ക് കടന്നയുടനെ ഡ്രോണിന് നേരെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു.

ആക്രമണമുണ്ടായതോടെ ഡ്രോൺ പാകിസ്ഥാന്റെ അതിർത്തിയിലേക്ക് പിൻവലിച്ചു. പിന്നീട് താക്കൂർപൂരിൽ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുകേഷ് യാദവ് പുലർച്ചെ 12.22 ന് ഇതേ ശബ്ദം വീണ്ടും കേട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന ദേവേന്ദറും അശോക് കുമാറും വീണ്ടും ഡ്രോണിന് നേരെ വെടിയുതിർത്തു. അതിർത്തിയിൽ 400 മീറ്ററോളം ഉയരത്തിൽ 1800 മീറ്ററിലധികം ദൂരം ഡ്രോൺ പറന്നതായാണ് വിവരം. സംഭവത്തിന് ശേഷം ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കമാൻഡന്റ് എൻ ഗാംഗുലി സ്ഥലത്തെത്തി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്.

Eng­lish sum­ma­ry; Bor­der sur­veil­lance Pak chased the drone

You may also like this video;