ഇന്നലെ രാത്രി അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്. അതേസമയം ഇന്ന് നടത്തുമെന്ന് തീരുമാനിച്ചിരുന്ന ഡിജിഎംഒ തല ചർച്ചയ്ക്ക് തയ്യാറെന്ന സൂചന നൽകി പാകിസ്ഥാൻ. ഇന്ന് പന്ത്രണ്ട് മണിക്ക് നിശ്ചയിച്ച ചർച്ചയിൽ നിന്ന് പിൻമാറിയേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇന്നലെ പാകിസ്ഥാൻ ധാരണ പാലിച്ചെന്ന് വിലയിരുത്തലുണ്ട്.
അതേ സമയം, പാകിസ്ഥാനെതിരായ നയതന്ത്ര, രാഷ്ട്രീയനടപടികൾ പിൻവലിക്കില്ല. ഇന്ത്യയെ ആക്രമിക്കാൻ സമയം കിട്ടാനാണോ പാകിസ്ഥാൻ ചർച്ചയ്ക്കു തയ്യാറായത് എന്നും പരിശോധിക്കും. പാക് സേനയുടെ വാർത്താസമ്മേളനത്തിൽ ഇന്ത്യയിലെ നാശനഷ്ടത്തിന്റെ വ്യക്തമായ ഒരു തെളിവും കാണിക്കാനായില്ലെന്നും റിപ്പോർട്ടുണ്ട്. ജമ്മു അടക്കമുള്ള അതിർത്തി ഗ്രാമങ്ങളിൽ രാത്രി പാക് പ്രകോപനം ഉണ്ടായില്ലെന്ന് സേന വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നത്തെ ചർച്ചകൾ നിർണായകമാണ്. ഏത് തരത്തിലുള്ള വെല്ലുവിളികളേയും നേരിടാൻ തയ്യാറെന്ന് കര വ്യോമ സേനകളും അറിയിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താൻ ജമ്മുകശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.