Web Desk

ന്യൂഡല്‍ഹി

February 03, 2020, 8:38 pm

കുഴല്‍ക്കിണർ മരണങ്ങൾ: കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു

Janayugom Online

കുട്ടികള്‍ കുഴല്‍ക്കിണറില്‍ വീണുമരിക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചത്. കുട്ടികള്‍ കുഴല്‍ക്കിണറുകളില്‍ വീണുമരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീം കോടതി 2010ല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്ത അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ജി എസ് മണി പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.  കോടതി ഉത്തരവു നിലനില്‍ക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ ആവര്‍ത്തിക്കുന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടിലെ തിരുച്ചിയില്‍ ഉപേക്ഷിക്കപ്പെട്ട കുഴല്‍ക്കിണറില്‍വീണ് രണ്ടു വയസ്സുകാരനായ സുജിത് വില്‍സണ്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് 2019 ഒക്ടോബറില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

Eng­lish Sum­ma­ry: bore well death Supreme Court issues notice to cen­tral gov­ern­ment and states

You may also like this video